ബ്രൂവറി ആരോപണങ്ങളില്‍ മുഖം നഷ്ടപ്പെട്ട ഇടത് സര്‍ക്കാര്‍ സോളാര്‍ മറയാക്കി നാടകം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിറവും മണവും പോയ കേസാണ് സോളാര്‍. സോളാര്‍ കേസ് പൊടിതട്ടി എടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
ഇതിനിടെ സരിതാനായരുടെ പീഡനപരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എസ്.പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ രൂപീകരിച്ചു. 2012 ല്‍ ,മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസില്വെച്ചും, കെ.സി.വേണുഗോപാല്‍ എ.പി.അനില്‍ കുമാറിന്റെ മന്ത്രിവസതിയായിരുന്ന റോസ്ഹൗസില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് എഫ്.ഐ.ആര്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. സോളാറിനെ നിയമപരമായി നേരിടുമെന്ന് കെ.സി വേണുഗോപാലും പറഞ്ഞു.