Kerala

രാജഭരണകാലം പണ്ടേ കഴിഞ്ഞു; പന്തളം രാജകുടുംബം പ്രതിനിധിക്ക് മറുപടിയുമായി എം.എം മണി

സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിടുമെന്ന് പറഞ്ഞ പന്തളം രാജകുടും പ്രതിനിധി ശശികുമാര്‍ വര്‍മ്മയ്ക്ക് മറുപടിയുമായി മന്ത്രി എംഎം മണി. രാജഭരണ കാലം പണ്ടേ കഴിഞ്ഞുവെന്ന് എംഎം മണി പറഞ്ഞു. ശബരിമല അടച്ചിടുമെന്ന് പറഞ്ഞവര്‍ ശമ്പളക്കാര്‍ മാത്രമാണെന്നും മണി പറഞ്ഞു. പഴയ കാലത്ത് ദുരാചാരങ്ങള്‍ മുറുകെ പിടിച്ചിരുന്നതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പി, ആര്‍.എസ്.എസ്, കോണ്‍ഗ്രസ് കൂട്ടുകെട്ട് ഒരു വിഭാഗം സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് തെറ്റായിപ്പോയെന്ന് അവര്‍ പിന്നീട് മനസ്സിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കാലങ്ങളായി തുടര്‍ന്നു വന്നിരുന്ന ദുരാചാരങ്ങളെ ഏതിര്‍ക്കുന്നത് അതിന്റെ ഗുണഭോക്താക്കള്‍ മാത്രമായിരുന്നു. പ്രാകൃതമായ ‘സതി’ സമ്പ്രദായം നിര്‍ത്തലാക്കിയപ്പോഴും, മാറ് മറയ്ക്കല്‍ സമരം ഉയര്‍ന്നു വന്നപ്പോഴും, ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോഴും അതിനെതിരെ പ്രതിലോമകരമായ എതിര്‍പ്പ് ഉയര്‍ന്നു വന്നിട്ടുണ്ട്. അത്തരം പ്രതിഷേധങ്ങള്‍ തെറ്റായിപ്പോയെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും എംഎം മണി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top