കൊച്ചി: നവകേരള നിര്‍മ്മാണത്തിനായി പ്രവാസലോകത്തിന്റെ സഹായം തേടിയുളള യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. യുഎഇയില്‍ വലിയ തോതിലുള്ള സഹായങ്ങളാണ് പ്രവാസി മലയാളികള്‍ മുഖ്യമന്ത്രിക്ക് വാഗ്ദാനം ചെയ്യുകയും നല്‍കുകയും ചെയ്തു. ദുബൈ ഷാര്‍ജ എന്നിവിടങ്ങളില്‍ മലയാളി കൂട്ടായ്മകളില്‍ പങ്കെടുത്ത അദ്ദേഹം കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മിതി എങ്ങനെയെന്ന വ്യക്തമായ ചിത്രവും അവര്‍ക്ക് നല്കി. പതിനേഴാം തിയതിയാണ് മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനത്തിന് പോയത്.
നവകേരള നിര്‍മ്മാണം; യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി
By
October 22, 2018 10:29 am