ജോജു ജോസഫ് നായകനായെത്തുന്ന ജോസഫ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എ.പദ്മകുമാറിന്റെ സംവിധാനത്തില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാഹി കബീറാണ് തിരക്കഥ.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് ടീസറില്‍ സൂചനയുണ്ട്. ടീസര്‍ പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുളളില്‍ മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ജോജു ജോസഫിനൊപ്പം ദിലീഷ് പോത്തന്, സുധി കോപ്പ, മാധുരി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.