Automotive

ഇന്ത്യയിലെ ഇലക്ട്രിക് വാഹന ലോകത്തേക്ക് എം.ജി മോട്ടോഴ്‌സ് എത്തുന്നു

ഇലക്ട്രിക് വാഹന വിപണിയില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി എംജി മോട്ടോഴ്‌സ്. പേര് അത്ര പരിചിതമല്ലല്ലേ..! യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹന മേഖലയില്‍ കൈ വയ്ക്കാനൊരുങ്ങുന്നത്. ഒരേസമയം ഒന്നിലധികം ശ്രേണികളില്‍ കൈവെയ്ക്കാനാണ് എംജി മോട്ടോറിന്റെ പുറപ്പാട്.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനമെന്ന ആശയത്തിന് മഹീന്ദ്ര മാത്രമായിരുന്നു ഇതുവരേക്കും പ്രധാന്യം നല്‍കിയിരുന്നതെങ്കില്‍ മറ്റ് കമ്പനികളും ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്നാലെയാണ്. ഇപ്പോള്‍ മാരുതിയും ടാറ്റയും ഹ്യുണ്ടായിയും ഈ വഴിക്ക് ആലോചനകള്‍ നടത്തിക്കഴിഞ്ഞു. വാഗണ്‍ആറാണ് മാരുതിയുടെ ആദ്യ വൈദ്യുത മോഡല്‍. ടിയാഗൊ, ടിഗോര്‍ കാറുകള്‍ക്ക് ടാറ്റയും അവതരിപ്പിക്കും വൈദ്യുത പതിപ്പുകളെ. ഇന്ത്യയ്ക്കായി കോനയുടെ വൈദ്യുത പതിപ്പാണ് ഹ്യുണ്ടായിയുടെ മനസ്സില്‍.

2020 ആദ്യത്തോടെ പൂര്‍ണ്ണമായും വൈദ്യുതിയിലോടുന്ന ഏഴു സീറ്റര്‍ എസ്യുവിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് എംജി മോട്ടോഴ്‌സിന്റെ പദ്ധതി. ഇന്ത്യയില്‍ എംജിയുടെ രണ്ടാമത്തെ മോഡലായാകും ഇലക്ട്രിക് എസ്യുവി വില്‍പനയ്ക്കെത്തുക. നേരത്തെ ബെയ്ജുന്‍ ഇ-100 എന്ന ചെറുവൈദ്യുത കാറിനെ saic ഇന്ത്യയില്‍ പരീക്ഷിച്ചിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top