Kerala

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി സമവായശ്രമം നടത്തണം; കേന്ദ്ര ഇടപെടലിന് നിയമസഭ ആവശ്യപ്പെടണമെന്ന് പി.എസ്. ശ്രീധരന്‍ പിളള

കോഴിക്കോട്: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമവായശ്രമം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിളള.

കേന്ദ്ര ഇടപെടലിനു നിയമസഭ ആവശ്യപ്പെടണമെന്നും നിയമസഭാ പ്രമേയം പാസാക്കിയാല്‍ വേണ്ടതു ചെയ്യാന്‍ കേന്ദ്രം തയ്യാറാണ്. ശബരിമല സംസ്ഥാന വിഷയമാണ്. കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നു പറയുന്ന യുഡിഎഫ് ഇതു മനസിലാക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമങ്ങളില്‍ മാപ്പുപറയുന്നുവെന്നും ശ്രീധരന്‍പിളള പറഞ്ഞു.

അതേസമയം, ശബരിമല ദര്‍ശനത്തിനെത്തിയ മറ്റൊരു യുവതിയെ കൂടി ഇന്ന് പമ്പയില്‍ തടഞ്ഞു. മരക്കൂട്ടത്താണ് പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞത്. നാലമത്തെയാളേയാണ് ഇന്ന് തിരച്ചയക്കുന്നത്. ഇന്ന് എത്തിയവര്‍ എല്ലാവരും ആന്ധ്രാക്കാരാണ്. ആചാരലംഘനം അനുവദിക്കില്ലെന്ന നിലപാടുമായി ആളുകള്‍ നടപ്പന്തലില്‍ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top