Kerala

2019ല്‍ സംസ്ഥാനത്ത് 27 പൊതു അവധികള്‍

അടുത്തവര്‍ഷം സംസ്ഥാനത്ത് 27 പൊതുഅവധി ദിനങ്ങളുണ്ടായിരിക്കും. മന്ത്രിസഭായോഗത്തിലാണ് 27 അവധി ദിനങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചത്.

സെപ്റ്റംബര്‍ 11 തിരുവോണം, സെപ്റ്റംബര്‍ 12 മൂന്നാം ഓണം, സെപ്റ്റംബര്‍ 13 ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധിദിനം, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 7 മഹാനവമി, ഒക്ടോബര്‍ എട്ട് വിജയദശമി, ഡിസംബര്‍ 25 ക്രിസ്മസ് എന്നീ ദിവസങ്ങള്‍ സാധാരണപോലെ പൊതു അവധി ദിനങ്ങളായിരിക്കും.

ജനുവരി രണ്ട് മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് നാല് ശിവരാത്രി, ഏപ്രില്‍ 15 വിഷു, ഏപ്രില്‍ 18 പെസഹാ വ്യാഴം, ഏപ്രില്‍ 19 ദുഖവെള്ളി, മെയ് 1 മെയ്ദിനം, ജൂണ്‍ അഞ്ച് ഈദുല്‍ ഫിത്തര്‍, ജൂലൈ 31 കര്‍ക്കടക വാവ്, ഓഗസ്റ്റ് 15സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 23 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 9 മുഹറം, സെപ്റ്റംബര്‍ 10 ഒന്നാം ഓണം എന്നിവയാണ് മറ്റ് സര്‍ക്കാര്‍ അവധി ദിനങ്ങള്‍. ഇതോടൊപ്പം ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമടക്കം അഞ്ച് അവധിദിനങ്ങളും രണ്ട് നിയന്ത്രിത അവധിദിനങ്ങളുമുണ്ടാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top