Home app

കേരളം ചുട്ടുപൊളളുന്നു; രാജ്യത്തെ ചൂട് കൂടിയ സ്ഥലങ്ങളില്‍ നാലാം സ്ഥാനം തൃശൂരിന്

രാജ്യത്ത് ഏറ്റവും ചൂടേറിയ പത്തുസ്ഥലങ്ങളില്‍ നാലാംസ്ഥാനം തൃശ്ശൂരിന്. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ അന്തരീക്ഷ ഊഷ്മാവിന്റെ അടിസ്ഥാനത്തില്‍ സ്‌കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയാണ് രാജ്യത്തെ ചൂടേറിയ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും മൂന്നുവീതം സ്ഥലങ്ങളും തെലങ്കാനയിലെ രണ്ട് സ്ഥലങ്ങളും കര്‍ണാടകത്തിലെ ഒരു സ്ഥലവും ആണ് പട്ടികയില്‍ തൃശ്ശൂരിനുപുറമേ ഇടംപിടിച്ചിട്ടുള്ളത്. ചൂടേറിയ പാലക്കാടിന്റെ സമീപജില്ലയെന്നല്ലാതെ, തൃശ്ശൂരില്‍ ചൂടുകൂടാന്‍ പ്രത്യേക കാരണമൊന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നില്ല. വരും ദിവസങ്ങളില്‍ കേരളത്തിലെ പല ജില്ലകളിലും ചൂട് 39 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

രാജ്യത്തെ ചൂട് കൂടിയ പത്തു സ്ഥലങ്ങള്‍

സൂററ്റ് – ഗുജറാത്ത് – 39.2

മംഗളൂരു – കര്‍ണാടകം – 38.8

ഭുജ് – ഗുജറാത്ത് – 38.6

തൃശ്ശൂര്‍ – കേരളം – 38.4

അകോല – മഹാരാഷ്ട്ര – 38.2

ഭദ്രാചലം – തെലങ്കാന – 38.2

താനെ – മഹാരാഷ്ട്ര – 38.2

രാമഗുണ്ടം – തെലങ്കാന – 38.1

അമ്രേലി – ഗുജറാത്ത് – 38.0

നന്ദേഡ് – മഹാരാഷ്ട്ര – 38.0

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top