Kerala

ഒഴിവുകളുടെ എണ്ണം ആയിരം മാത്രം ; ഇന്ന് പരീക്ഷയെഴുതുന്നത് അഞ്ച് ലക്ഷം പേര്‍

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് പിഎസ്‌സി ഇന്ന് നടത്തുന്ന പരീക്ഷ എഴുതുന്നത് 4,90,633 പേര്‍. 14 ജില്ലകളിലായി മൊത്തം 2049 പരീക്ഷ കേന്ദ്രങ്ങളുണ്ട്.ഏറ്റവും കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ തിരുവനന്തപുരം ജില്ലയിലാണ് (378). ഏറ്റവും കുറവ് വയനാട്ടില്‍ (37). ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 3.15 വരെയാണ് പരീക്ഷ.

പ്രളയത്തില്‍ തിരിച്ചറിയല്‍ രേഖ നഷ്ടപ്പെട്ടവര്‍ക്ക് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടൊ (6 മാസത്തിനിടയില്‍ എടുത്തത്) ഹാജരാക്കി പരീക്ഷ എഴുതാവുന്നതാണ്. ഇതിന്റെ മാതൃക പിഎസ്‌സി വെബ്‌സൈറ്റിലുണ്ട്.

പലകാരണങ്ങള്‍ കൊണ്ടും ഉദ്യോഗാര്‍ഥികള്‍ ഉറ്റുനോക്കുന്ന പരീക്ഷയാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റിന്റേത്. സര്‍ക്കാരിന്റെ മറ്റ് വകുപ്പുകളില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കുന്ന ഒരു ഉദ്യോഗസ്ഥന് ചുരുങ്ങിയത് 18-20 വര്‍ഷം കഴിഞ്ഞാലെ ഗസറ്റഡ് പദവിയിലെത്താനാകൂ. എന്നാല്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് നിയമനം ലഭിക്കുന്നവര്‍ക്ക് 10-12 വര്‍ഷത്തിനകം ഗസറ്റഡ് പദവിയിലെത്താനാകും. മുകളിലേക്ക് വളരെ വലിയ തസ്തികകളുമാണ് കാത്തിരിക്കുന്നത്. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് നിയമനം ലഭിക്കുന്നവരുടെ വിവിധ വകുപ്പുകളിലെ പ്രൊമോഷന്‍ സാധ്യതകള്‍ താഴെ പറയുന്നവയാണ്.

തസ്തിക – ശമ്പള സ്‌കെയില്‍

അസിസ്റ്റന്റ് 27,800 – 59,400

സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് 30,700 – 68,700

അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ 32,300 – 68,700

സെക്ഷന്‍ ഓഫീസര്‍ 36,600 – 79,200

അണ്ടര്‍ സെക്രട്ടറി 45,800 – 1,15,200

ജോയിന്റ് സെക്രട്ടറി 85,000 – 1,17,600

അഡീഷണല്‍ സെക്രട്ടറി 89,000 – 1,20,000

സ്‌പെഷ്യല്‍ സെക്രട്ടറി – 93,000 – 1,20,000

ഇത്രയേറെ സാദ്ധ്യതകളുള്ള ഈ പരീക്ഷയില്‍ ഉന്നതനിലയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ ജോലിയില്‍ കടന്നു കൂടാനാകൂ. അഞ്ച് ലക്ഷത്തോളം അപേക്ഷകരുള്ള ഈ തസ്തികയില്‍ പരമാവധി ആയിരം പേര്‍ക്കാണ് ജോലി ലഭിക്കുക. റാങ്ക് ലിസ്റ്റില്‍ അഞ്ഞൂറിനുള്ളില്‍ എത്തുന്നവര്‍ക്ക് ജോലി ഉറപ്പാക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top