Breaking News

സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഉദ്യോഗസ്ഥതല ചർച്ച വൈകിട്ട്

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക്.ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവർ ചർച്ചയിൽ പങ്കെടുക്കും. വൈകിട്ട് 4 30ന് ആയിരിക്കും ചർച്ച.സമരത്തിലുള്ള എൽജിഎസ്, സി പി ഒ ഉദ്യോഗാർത്ഥികളും ആയിട്ടായിരിക്കും ചർച്ച.

സര്‍ക്കാരിന്റെ കത്തുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമര വേദിയിലെത്തി. എന്നാല്‍ റിജു സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഉദ്യോഗസ്ഥന്‍ മടങ്ങി. റിജുവിനു പകരം സമരത്തിന് നേതൃത്വം നല്‍കുന്ന ലയാ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും. ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്കുള്ള ക്ഷണമാണെന്നാണ് സൂചനയെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ലയാ രാജേഷ് പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top