തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് നടക്കും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചക്ക് ഉയരാന്‍ സാധ്യത.
പികെ ശശി എംഎല്‍എയ്ക്ക് എതിരായ ലൈംഗിക പീഡന ആരോപണം ഇന്നത്തെ സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്ക് വരുന്നെങ്കില്‍ അതിന് മുന്‍പ് സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് പി.കെ ശശിക്കെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. അതിന് ശേഷം സംസ്ഥാന കമ്മിറ്റിയില്‍ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം അവതരിപ്പിക്കും.
വെള്ളിയാഴ്ച വൈകീട്ട് റിപ്പോര്ട്ടിന്മേല് ചര്‍ച്ച നടക്കുമെന്നും അതിന് ശേഷം പികെ ശശി എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പാര്‍ട്ടി കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതെയാണ് സെക്രട്ടറിയേറ്റ് പരിഞ്ഞത്. ഇതോടെ പികെ ശശിക്കെതിരായ കേസില്‍ നടപടി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.