Kerala

134 ഉദ്യോഗസ്ഥരെക്കൂടി കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു

തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തതിന്റെ പേരില്‍ 134 ഉദ്യോഗസ്ഥരെക്കൂടി കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണു പുതുതായി പിരിച്ചുവിട്ടത്. ഇതേകാരണത്താല്‍ 773 പേരെ നേരത്തേ സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു.

തിരികെ ജോലിക്ക് ഹാജരാകണമെന്നും കാരണം കാണിക്കണമെന്നും കെഎസ്ആര്‍ടിസി നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും പ്രതികരിക്കാത്തവര്‍ക്കെതിരെയാണ് ഡിപ്പാര്‍ട്ട്‌മെന്റ് നടപടിയെടുത്തിരിക്കുന്നത്.

കോര്‍പറേഷനിലെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം വരെ ജീവനക്കാര്‍ക്കു ദീര്‍ഘകാല അവധിയെടുക്കാം. എന്നാല്‍ ആവശ്യപ്പെട്ടാല്‍ ജോലിക്കു ഹാജരാകണമെന്നാണു നിബന്ധന. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളില്‍ അനധികൃതമായി ജോലിക്കു ഹാജരാകാത്ത ജീവനക്കാരെ പിരിച്ചുവിടുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top