Latest News

ശബരിമലയില്‍ ഉടന്‍ പ്രവേശിക്കും: തൃപ്തി ദേശായി

ന്യൂഡല്‍ഹി: ശബരിമലയില്‍ ഉടന്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി. തിയ്യതി ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. ഒപ്പം ഒരു കൂട്ടം സ്ത്രീകള്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചു. അയ്യപ്പഭക്തരുടെ അഭിപ്രായം കൂടെ കേട്ട ശേഷമാണ് കോടതി വിധി. ഇതിന് ശേഷവും സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തൃപ്തി ദേശായി പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ സുപ്രീം കോടതി വിധിക്കതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യമാണ്. ഇത് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്ക് എതിരുമാണ്. ഇത്തരം സമരങ്ങള്‍ എന്ത് കൊണ്ട് നടത്തുന്നു എന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വ്യക്തമാക്കണം. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും തൃപ്തി ദേശായി പറഞ്ഞു.

അതേസമയം ശബരിമലയില്‍ പ്രവേശിക്കുമെന്ന തൃപ്തി ദേശായിയുടെ പ്രഖ്യാപനം എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. അപകടകരമായ ഈ വെല്ലുവിളിയില്‍നിന്ന് തൃപ്തി പിന്മാറണം. ബി.ജെ.പി ഭരണഘടനാ ലംഘനം നടത്തിയെന്ന തൃപ്തിയുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top