Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച; അനുമതിയില്ലാതെ ഫയര്‍ എഞ്ചിനില്‍ കടന്നുകയറി സിപിഎം നേതാക്കള്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച. വിമാനത്താവളത്തിന്റെ അതീവ സുരക്ഷാ മേഖലയില്‍ സിപിഎം നേതാക്കള്‍ കടന്നുകയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കെ ദിവാകരന്‍, സിപിഎം പഴശ്ശി ലോക്കല്‍ കമ്മിറ്റി അംഗം അജേഷ് എന്നിവരാണ് സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത അഗ്‌നിശമന സേനാ മേഖലയില്‍ സന്ദര്‍ശനം നടത്തിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന സമയത്താണ് ഈ നേതാക്കളെ വിമാനത്താവളത്തിനുള്ളില്‍ കടത്തിവിട്ടത്. ഫയര്‍ എഞ്ചിന്‍ വാഹനത്തില്‍ ഇരുന്ന് ഫോട്ടോ എടുത്ത ദൃശ്യങ്ങളാണ് പാര്‍ട്ടിയെ വെട്ടിലാക്കി പ്രചരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് വിമാനത്താവളം സന്ദര്‍ശിക്കാന്‍ ബുധനാഴ്ച മുതല്‍ വീണ്ടും അനുമതി നല്‍കിയിരുന്നു. എന്നാല്‍ ജനത്തിരക്ക് നിയന്ത്രണാതീതമായ സാഹചര്യത്തില്‍ കര്‍ശനനിയന്ത്രണങ്ങളോടെയാണ് സന്ദര്‍ശകരെ അനുവദിച്ചിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top