Kerala

ഒരാവേശത്തിന് പറഞ്ഞതാ; കൊല്ലം തുളസിക്കെതിരെ പോലീസ് കേസെടുത്തു

ശബരിമലയില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ച നടന്‍ കൊല്ലം തുളസിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകളെ അധിക്ഷേപിക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ശുഭന്മാരാണെന്നും ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം.

ബിജെപിയുടെ ശബരിമല സംരക്ഷണ പഥയാത്ര ഉദ്ഘാടന വേദിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള,ശോഭാസുരേന്ദ്രന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊല്ലം തുളസി ജുഡീഷറിയേയും സ്ത്രീകളേയും അധിക്ഷേപിച്ചത്.

അതേസമയം തന്റെ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് കൊല്ലം തുളസി രംഗത്തെത്തിയിരുന്നു. ഒരാവേശത്തിന് പറഞ്ഞതാണെന്നും സംഭവത്തില്‍ മാപ്പുചോദിക്കുന്നതായും കൊല്ലം തുളസി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top