Kerala

ശബരിമല സ്ത്രീ പ്രവേശനം; പ്രതിഷേധം കടുക്കുന്നു, കൊച്ചിയില്‍ ഇന്ന് ബ്രഹ്മാണ്ഡ നാമജപയാത്ര നടക്കും

കൊച്ചി: ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് ബ്രഹ്മാണ്ഡ നാമജപയാത്ര നടക്കും.

സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ഒരുലക്ഷത്തോളം പേര്‍ നാമജപയാത്രയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. പന്തളം രാജകുടുബ പ്രതിനിധി ശശികുമാര്‍വര്‍മ, നടനും എംപിയുമായ സുരേഷ് ഗോപി, ദേവന്‍, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, തന്ത്രി പ്രമുഖര്‍ തുടങ്ങിയവര്‍ എത്തുമെന്നാണ് അറിയുന്നത്.

അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിശ്വാസം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥ ഇന്ന് കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top