ന്യൂഡല്‍ഹി: പ്രവൃത്തി ദിവസങ്ങളില്‍ ജഡ്ജിമാര്‍ അവധിയെടുക്കരുതെന്ന പുതിയ നിര്‍ദേശവുമായി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീരുമാനമുണ്ടാക്കുന്നതിനാണ് പുതിയ നീക്കം.
ഹൈക്കോടതിയിലെയും കീഴ്കോടതികളിലേയും ജഡ്ജിമാര്ക്കാണ് ഈ നിര്‍ദേശം. ജോലി ചെയ്യാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരില്‍ നിന്നും ജുഡീഷ്യല്‍ ജോലികള്‍ എടുത്തുനീക്കണം. പ്രവൃത്തിദിനങ്ങളില്‍ ജഡ്ജിമാര്‍ ലീവ് ട്രാവല്‍ കണ്സെഷന് (എല്‍ടിസി) എടുക്കുന്നതും വിലക്കിയിട്ടുണ്ട്.
സുപ്രീം കോടതിയില്‍ മാത്രം 55,000 കേസുകള്‍ കെട്ടിക്കിടപ്പുണ്ട്. 24 ഹൈക്കോടതികളിലായി 32.4 ലക്ഷം കേസുകളും കീഴ്കോടതികളിലായി 2.77 കോടി കേസുകളുമാണ് പരിഗണന കാത്തുകിടക്കുന്നത്. സെമിനാറുകളും ഔദ്യോഗിക ചടങ്ങുകളിലും പങ്കെടുക്കുന്നതിനായി കേസുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്ന പ്രവണതയേയും ചഫ് ജസ്റ്റീസ് വിമര്‍ശിക്കുന്നു.