Kerala

ശബരിമല മേല്‍ശാന്തി നിയമനം; ഇന്റര്‍വ്യൂ ബോര്‍ഡില്‍ തന്ത്രിയെ ഉള്‍പ്പെടുത്തേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ തന്ത്രിയെ ഉള്‍പ്പെടുത്തേണ്ടെന്നും തത്സ്ഥിതി തുടരാനും ഹൈക്കോടതി ഉത്തരവ്.

മേല്‍ശാന്തി നിയമനത്തിനായി ഇന്ന് രാവിലെ മുതല്‍ അഭിമുഖം നടന്നുവരുന്നതിനിടെയാണ് ബോര്‍ഡില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് അഭിമുഖം തടസപ്പെട്ടിരുന്നു.

മേല്‍ശാന്തിയാകാനായി ആകെ ലഭിച്ച 101 അപേക്ഷകരില്‍ 79 പേരാണ് അവസാന ഇന്റര്‍വ്യൂവിനായി യോഗ്യത നേടിയത്. മാളികപ്പുറം ക്ഷേത്രത്തിലേക്ക് ആകെ ലഭിച്ചത് 74 അപേക്ഷകളായിരുന്നു. ഇതില്‍ 57 പേര്‍ ഇന്റര്‍വ്യൂവിന് യോഗ്യത നേടിയിട്ടുണ്ട്.

നാളെയാണ് മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തി ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂവില്‍ യോഗ്യത നേടുന്നവരില്‍ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുക. തുലാം മാസ പൂജകള്‍ക്കായി ക്ഷേത്രനട തുറക്കുന്ന ഒക്ടോബര്‍ 18 ന് ശബരിമല ക്ഷേത്രസന്നിധിയില്‍ വച്ചാണ് നറുക്കെടുപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top