സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭാംഗമായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 നാണ് സത്യപ്രതിജ്ഞ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന രാജ്യത്തെ ആദ്യത്തെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയി.
സുപ്രീം കോടതിയിലെ 46 -ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയ്. 2001 ല്‍ ഗുവാഹത്തി കോടതിയില്‍ ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം പഞ്ചാബ്-ഹരിയാന കോടതിയിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 2011 ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. 2012 ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത്. 2018 ഒക്ടോബര്‍ 3 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ അദ്ദേഹം 2019 നവംബര്‍ 19 ന് വിരമിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ