തിരുവനന്തപുരം: ലൈംഗിക പീഡന വിവാദത്തില്‍ കുടുങ്ങിയ ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.കെ. ശശിക്കെതിരായ പാര്‍ട്ടിതല അച്ചടക്ക നടപടിയില്‍ ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനം എടുത്തേക്കും.
മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതി എം.പിയും അടങ്ങിയ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ഇന്നത്തെ നേതൃയോഗം പരിഗണിച്ചേക്കുമെന്നാണ് സൂചന. ശശിക്കെതിരായ പരാതിക്കൊപ്പം, തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന ശശിയുടെ ആരോപണത്തിലും കമ്മിഷന് റിപ്പോര്‍ട്ടില്‍ ചില കണ്ടെത്തലുകള്‍ ഉണ്ടായേക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സി.പി.എം നേതൃത്വം അന്തിമതീരുമാനം എടുക്കുക.
അതേസമയം, നാളെ സംസ്ഥാന സമിതിയും ചേരുന്നുണ്ട്. ശബരിമല സ്ത്രീപ്രവേശനമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും ഇന്നും നാളെയുമായുള്ള സെക്രട്ടേറിയറ്റ്, സംസ്ഥാനകമ്മിറ്റി യോഗങ്ങളിലുണ്ടാവും. കേന്ദ്രനേതാക്കളും യോഗത്തിനെത്തും എന്നാണ് അറിയുന്നത്.