ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ബിജു രമേശിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയേക്കും. നിയമവകുപ്പിനോടോ എജിയോടോ നിയമോപദേശം തേടുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടില്ല.
മാണിക്കെതിരെ തുടരന്വേഷണം ; സര്‍ക്കാര്‍ നിയമോപദേശം തേടിയേക്കും
By
October 9, 2018 2:19 pm