കൊച്ചി: കേരള കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 4.57 ഓടെയായിരുന്നു അന്ത്യം. രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചക്ക് ശേഷം മൂന്നു മണിയോടെയാണ് വീണ്ടും ഗുരുതരാവസ്ഥയിലായത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നിലയില്‍ ശ്രദ്ധേയനായ മാണി നിലവില്‍ പാല നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്.