Kerala

ബാലഭാസ്‌ക്കറിന്റേയും മകളുടേയും വിയോഗ വാര്‍ത്തയറിഞ്ഞ ലക്ഷ്മിയുടെ പ്രതികരണം

തിരുവനന്തപുരം: അവസാനം ലക്ഷ്മി ആ സത്യം അറിഞ്ഞു. അറിയിക്കാതെ ഏറെ നാള്‍ മൂടിവെയ്ക്കാനാകില്ലെന്ന ബന്ധുക്കളുടെ തിരിച്ചറിവില്‍ നിന്നാകാം മനസു മരവിപ്പിക്കുന്ന ആ വാര്‍ത്ത ലക്ഷ്മി ആശുപത്രി വിടും അറിഞ്ഞത്.

തന്റെ ജീവന്റെ ജീവനായിരുന്ന ബാലയും ജീവിതത്തിന്റെ പ്രകാശമായിരുന്ന തേജസ്വിനിയും ഇനിയില്ലെന്ന് അമ്മയാണ് ലക്ഷ്മിയെ അറിയിച്ചത്. അമ്മയുടെ വാക്കുകള്‍ കേട്ടുവെന്നല്ലാതെ ലക്ഷ്മിയില്‍ നിന്ന് പ്രത്യേകിച്ച് പ്രതികരണം ഉണ്ടായില്ല. പുറത്തു കാട്ടിയില്ലെങ്കിലും മനസിലെങ്കിലും വിവരം ഉള്‍ക്കൊണ്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ബന്ധുക്കള്‍.

അനന്തപുരി ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ് ലക്ഷ്മി. അപകടത്തില്‍പ്പെട്ടതു മുതല്‍ ലക്ഷ്മിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വെന്റിലേറ്റര്‍ നീക്കം ചെയ്തു. ഇന്നലെ ഉപകരണ സഹായമില്ലാതെ ശ്വാസോച്ഛ്വാസം ചെയ്തു തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top