Entertainment

ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം; സണ്ണി ലിയോണ്‍ വീരമാദേവിയാകുന്നതിനെതിരെ പ്രതിഷേധം, നടിയുടെ കോലം കത്തിച്ചു

ബംഗളൂരു: ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ പുതിയ ചിത്രം ‘വീരമാദേവി’യില്‍ പ്രധാനവേഷം അഭിനയിക്കുന്നതില്‍ നിന്ന് താരം പിന്മാറണമെന്ന് ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്.

100 കോടി മുതല്‍ മുടക്കില്‍ വി.സി വടിവുടൈയാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോരാളിയായ രാജകുമാരിയുടെ വേഷമാണ് സണ്ണി ലിയോണ്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ പോണ്‍ ചിത്രങ്ങളില്‍ വേഷമിട്ട സണ്ണി രാജകുമാരിയായി വേഷമിടുന്നത് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമേല്‍പ്പിക്കുമെന്ന് ആരോപിച്ചാണ് ഇവരുടെ പ്രതിഷേധം.

നടിയുടെ കോലം കത്തിച്ചും സണ്ണിയുടെ ചിത്രങ്ങളിലും പോസ്റ്ററുകളിലും ചെരുപ്പു വച്ച് തല്ലിയുമാണ് സംഘടനകളുടെ പ്രതിഷേധം. ചിത്രത്തില്‍ നിന്ന് സണ്ണി പിന്മാറിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും നവംബര്‍ 3-ന് ബംഗളൂരുവില്‍ നടത്താനിരുന്ന കണ്‍സേര്‍ട്ടില്‍ പങ്കെടുക്കാന്‍ സണ്ണിയെ അനുവദിക്കില്ലെന്നും സിനിമയുടെ റിലീസ് തടയുമെന്നും യുവ സേനയുടെ പ്രസിഡണ്ട് ഹരീഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

‘വീരമാദേവി ഞങ്ങളുടെ ദേവതയാണ്. ഞങ്ങളിത് അനുവദിക്കില്ല. കര്‍ണാടകയില്‍ നിരവധി ഹിന്ദുക്ഷേത്രങ്ങള്‍ പണിത ചോള രാജവംശത്തിന് ഇത് അപമാനമാണ്. ആ പാരമ്പര്യം കളങ്കപ്പെടാതെ നോക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ചിത്രം തടഞ്ഞില്ലെങ്കില്‍ സണ്ണിയെ ഞങ്ങള്‍ ഇവിടെ കാല് കുത്താന്‍ അനുവദിക്കില്ല’ ഹരീഷ് വ്യക്തമാക്കി.

തെലുങ്കിലും തമിഴിലും സണ്ണിയുടെ ആദ്യ ചിത്രമാണ് വീരമാദേവി. ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യും. ചിത്രത്തിനായി കളരിപ്പയറ്റും കുതിര സവാരിയും തമിഴ് ഭാഷയും സണ്ണി പഠിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top