കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണിയുടെ പാലായിലെ വീട്ടിലെത്തി. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല, തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മുകുള്‍ വാസ്നിക് അടക്കമുള്ള ദേശീയ നേതാക്കളും രാഹുലിനൊപ്പമുണ്ട്.
കേരളരാഷ്ട്രീയത്തില്‍ കെ.എം മാണി നല്കിയ സംഭാവനകള്‍ മറക്കാനാവത്തതാണെന്ന് രാഹുല്‍ പറഞ്ഞു. മാണിയുടെ മരണവാര്‍ത്തയറിഞ്ഞ് രാഹുല്‍ ഗാന്ധി ജോസ് കെ മാണിയെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് രാഹുലിന് വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങളെ നേരിട്ട് ആശ്വസിപ്പിക്കാന്‍ രാഹുല്‍ പാലായില്‍ എത്തിത്.
മാണിയുടെ വീട് സന്ദര്‍ശിക്കാനും മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താനും രാഹുല്‍ എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി എത്തിയത്.