Kerala

ലോക തപാല്‍ ദിനത്തില്‍ പോസ്റ്റ് വുമണിനെ കൊല്ലാന്‍ പാര്‍സലായി വിഷപാമ്പിനെ അയച്ചു

തിരുവനന്തപുരം: ലോക തപാല്‍ ദിനമായ ഇന്ന് വര്‍ക്കല പോസ്റ്റോഫീസിലെ പോസ്റ്റ് വുമണിനെ കൊല്ലാന്‍ പാര്‍സലായി വിഷപാമ്പിനെ അയച്ചു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല പോസ്റ്റോഫീസിലെ പോസ്റ്റ് വുമണ്‍ അനില ലാലാണ് പാമ്പിന്റെ കടിയില്‍ നിന്നും തലനാരിവയ്ക്ക് രക്ഷപ്പെട്ടത്.

പോസ്റ്റോഫീസിന്റെ പോസ്റ്റ് ബോക്‌സില്‍ കഴിഞ്ഞ ദിവസം ആരോ കൊണ്ടുവച്ച സമ്മാനപ്പെട്ടിയിലാണ് ജീവനുള്ള വിഷ പാമ്പുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ആരോ കാര്‍ഡ് ബോര്‍ഡ് പെട്ടി കൊണ്ടുവച്ച് കടന്നുകളയുകയായിരുന്നു.

ബോക്‌സില്‍ അനിലാ ലാലിന്റെ പേരുള്ളതിനാല്‍ ജീവനക്കാര്‍ അവരെത്തന്നെ അറിയിച്ചു. അനിലയെത്തിയെങ്കിലും സഹജീവനക്കാരനാണ് പെട്ടി തുറന്നത്. ചുരുണ്ടിരുന്നതിനാല്‍ പാമ്പ് പുറത്തുചാടിയില്ല.

ജീവനുളള പാമ്പിനൊപ്പം ഭീഷണിക്കത്തുമുണ്ടായിരുന്നു. കത്തില്‍ പുളിച്ച തെറിയായിരുന്നു എഴുതിയിരുന്നത്. വര്‍ക്കല പൊലീസെത്തി ബോക്‌സ് കൊണ്ടുപോയി. വൈകിട്ടോടെ ഫോറസ്റ്റ് അധികൃതര്‍ എത്തി പാമ്പിനെയും കൊണ്ടുപോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top