Kerala

കൊച്ചിയില്‍ 76 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 76 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി. യുഎസ് ഡോളറാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച കൊച്ചി വിമാനത്താവളം വഴി ബഹ്‌റിനിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശി ഹാഷിമിന്റെ പക്കല്‍നിന്നാണ് കറന്‍സി പിടികൂടിയത്. ചെക്ക്-ഇന്‍ ബാഗേജില്‍ ഒളിപ്പിച്ചിരുന്ന കറന്‍സി ബാഗേജ് പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത്. ഇയാളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top