സ്റ്റൈലിഷ് ലൂക്കില്‍ മമ്മൂക്കയെത്തിയാല് മലയാളീസിന് പിന്നെ വേറെന്തു വേണം. ഓഗസ്ത് സിനിമാസ് നിര്‍മിക്കുന്ന പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ ഫസ്റ്റ്്ലുക്ക് പോസ്റ്ററില്‍ നല്ല കിടിലന്‍ ഗെറ്റപ്പിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിനട്ടാം പടി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.
ജോണ്‍ എബ്രഹം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂക്ക ബിക്കമ്സ് ദി മാസ്റ്റര്‍ മൈന്‍ഡ് എന്ന ക്യാപ്ഷനേടുകൂടിയാണ് ഓഗസ്റ്റ് സിനിമാസിന്റെ പേജില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.