പാലക്കാട്: ബ്യൂട്ടീഷ്യന് കോഴ്സ് സ്ഥാപനത്തില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. പാലക്കാട് ഒലവക്കോട് ബ്യൂട്ടീഷ്യന് കോഴ്സ് സ്ഥാപനത്തിലാണ് സംഭവം . ഓടിമാറിയ മലമ്പുഴ സ്വദേശി സരിത തലനാരിഴക്കാണ് രക്ഷപെട്ടത്. ഭര്‍ത്താവ് ബാബുരാജ് കീഴടങ്ങി. മലമ്പുഴ തെക്കേമലമ്പുഴ സ്വദേശി ബാബുരാജ് (48) ആണ് മലമ്പുഴ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. രാവിലെ 11.30ന് ഒലവക്കോടാണു സംഭവം. ബ്യൂട്ടിഷ്യൻ സ്ഥാപനത്തിൽ ക്ലാസ് കഴിഞ്ഞ് ഭാര്യ സരിത പുറത്തേക്ക് ഇറങ്ങുമ്പോഴാണു സംഭവം. ഓടിമാറിയ സരിത തലനാരിഴക്കാണ് രക്ഷപെട്ടത്. കുടുംബ പ്രശ്നമാണു കാരണമെന്നു പൊലീസ് പറഞ്ഞു.
യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് ഭർത്താവ്, തലനാരിഴയ്ക്ക് രക്ഷപ്പെടൽ
By
January 12, 2021 12:34 pm