കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിനു ഹാജരാകാൻ ശിവശങ്കറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട സാന്പത്തിക ക്രമക്കേട്, അനധികൃത സ്വത്ത് സന്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ദുബായിൽ ശിവശങ്കർ നടത്തിയ കൂടികാഴ്ചകൾ, സ്വപ്നയുടെ ബാങ്ക് ലോക്കറുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം അന്വേഷണ വിധേയമാകും.
ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച സ്വപ്നയുടെ കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. സാന്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്യാൻ അപേക്ഷ നൽകിയത്.