Breaking News

സംസ്ഥാനത്ത് ഇതുവരെ ഓട്ടം നിര്‍ത്തിയത് 2860 സ്വകാര്യ ബസ്സുകള്‍

ഇന്ധനവിലക്കയറ്റില്‍ പിടിച്ചു നില്‍ക്കാനാകാതെ സംസ്ഥാനത്ത് ഇതുവരെ ഓട്ടം നിര്‍ത്തിയത് 2860 സ്വകാര്യ ബസ്സുകള്‍. ഒക്ടോബര്‍ ഒന്ന് മുതലുള്ള കണക്കാണിത്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ അനിശ്ചിത കാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 25 ശതമാനത്തോളം സ്വകാര്യബസുകളാണ് മോട്ടോര്‍ വാഹനവകുപ്പിനെ അറിയിച്ച് ഓട്ടം നിര്‍ത്തിയിരിക്കുന്നത്. മിക്ക ബസ്സുടമകളും ടാക്‌സ് അടയ്ക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്. ജി-ഫോം നല്‍കി സര്‍വീസ് നിര്‍ത്തിയാല്‍ ശമ്പളം, ക്ഷേമനിധി, നികുതി തുടങ്ങിയവ നല്‍കേണ്ടതില്ല.

അതിനിടെ കെ.എസ്.ആര്‍.ടി.സി. രണ്ടാഴ്ചയ്ക്കിടെ രണ്ടുലക്ഷം കിലോമീറ്റര്‍ സര്‍വീസ് കുറച്ചിരുന്നു.

പൊതുഗതാഗതരംഗം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്. ഇന്ധന വില കുതിച്ചു കയറുമ്പോഴും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാന്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും തയ്യാറാകുന്നില്ല. ബസ്, ട്രെയിന്‍ തുടങ്ങിയവയുടെ സമയബന്ധിതമല്ലാത്ത സര്‍വീസുകളും മുന്നറിയിപ്പുകളില്ലാതെ സര്‍വീസ് നിര്‍ത്തുന്നതുമെല്ലാം പൊതുജനങ്ങളെ സ്വകാര്യ വാഹനങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top