Kerala

സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; ടിക്കറ്റിന്റെ ബാക്കി ചോദിച്ചതിന് യാത്രക്കാരന് മര്‍ദ്ദനം

കൊച്ചി: ടിക്കറ്റിന്റെ ബാക്കി ചോദിച്ചതിന് യാത്രക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി. മുട്ടം തൈക്കാവ് കുളങ്ങരപ്പമ്പില്‍ നിഷാദിനെ (44)യാണ് സ്വകാര്യ ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ആക്രമണത്തില്‍ നിഷാദിന് മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.

ആലുവയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസില്‍ കളമശ്ശേരി പ്രീമിയര്‍ കവലയില്‍ നിന്നാണ് നിഷാദ് കയറിയത്. ടിക്കറ്റെടുക്കുന്നതിനായി 100 രൂപ നല്‍കി. ബാക്കി തുക ഇറങ്ങുമ്പോള്‍ തിരികെ തന്നാല്‍ മതിയെന്നും നിഷാദ് പറഞ്ഞു. പിന്നീട് മുട്ടം തൈക്കാവ് സ്റ്റോപ്പില്‍ ഇറങ്ങേണ്ട നിഷാദ് ബാക്കി തുക ആവശ്യപ്പെട്ടപ്പോഴാണ് ബസ് ജീവനക്കാര്‍ തര്‍ക്കിച്ചത്. ബസ് ജീവനക്കാരായ മൂന്നു പേര്‍ ചേര്‍ന്ന് തന്നെ മര്‍ദിക്കുകയും യാത്രക്കാരും നാട്ടുകാരും ഇടപെട്ടപ്പോള്‍ വിടുകയുമായിരുന്നു. സാരമായി പരിക്കേറ്റ നിഷാദിനെ എറണാകുളം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top