2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ ദേശീയ തലത്തില്‍ വിശാല സഖ്യത്തിനില്ലെന്ന് സി.പി.എം വ്യക്തമാക്കി. സംസ്ഥാനങ്ങളില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നയം സ്വീകരിക്കും. എന്നാല്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കുന്ന തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ഉണ്ടെങ്കിലും ഡി.എം.കെ നേതൃത്വം നല്കുന്ന മുന്നണിയുമായി സഹകരിക്കാനും സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ തീരുമാനമായി. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച മദ്ധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി-കോണ്‍ഗ്രസ് ഇതര സഖ്യത്തിന് പിന്തുണ നല്‍കാനും ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ തീരുമാനമായി. ബി.ജെ.പിയെ തടയാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇല്ലാത്ത മണ്ഡലങ്ങളില്‍ വിജയ സാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കും. തെലങ്കാനയില്‍ സി.പി.ഐ അടക്കമുള്ള പാര്‍ട്ടികള്‍ അടങ്ങിയ ഇടത് ബഹുജന മുന്നണിയില്‍ മത്സരിക്കും.
ദേശീയ തലത്തില്‍ വിശാല സഖ്യത്തിനില്ലെന്ന് സിപിഎം
By
October 8, 2018 10:19 am