Kerala

ശബരിമല സ്ത്രീ പ്രവേശനം; പുനപരിശോധനാ ഹര്‍ജി ഇന്ന് നല്‍കും

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതിവിധിക്കെതിരെ ഇന്ന് പുനപരിശോധനാ ഹര്‍ജികള്‍ നല്‍കും. എന്‍എസ്എസ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കുക. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.

വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനപരിശോധനാ നല്‍കാം. ആ കാലയളവിന് ശേഷമേ സാധാരണ ഗതിയില്‍ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ. അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ് ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ട്.

എന്നാല്‍ ഒക്ടോബര്‍ 12ന് പൂജ അവധിക്കായി സുപ്രീം കോടതി പിരിഞ്ഞാല്‍ പിന്നീട് 22ന് ശേഷമേ തുറക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ ശബരിമല വിഷയത്തിലെ പുനപരിശോധന ഹര്‍ജികള്‍ പൂജ അവധിക്ക് ശേഷം കോടതി പരിഗണിക്കുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top