Latest News

കോടതികള്‍ എല്ലാ മതങ്ങളോടും ഒരേ നിലപാട് സ്വീകരിക്കുന്നതാണ് പുരോഗമനപരം; അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: കോടതികള്‍ എല്ലാ മതങ്ങളോടും ഒരേ നിലപാട് സ്വീകരിക്കുന്നതാണ് പുരോഗമനപരമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എച്ച്.ടി ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയ്റ്റ്‌ലി.

ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ എല്ലാ മതങ്ങള്‍ക്കും ഒരേപോലെ ബാധകമാക്കണം. എന്നാല്‍ സംഭവിക്കുന്നത് അങ്ങനെയല്ല. ആചാരങ്ങളെ തിരഞ്ഞുപിടിച്ച് ലക്ഷ്യംവെക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധിക്കെതിരെ കേരളത്തില്‍ വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

അതേസമയം, കേന്ദ്രമന്ത്രി മേനകാ ഗാന്ധി അടക്കമുള്ളവര്‍ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top