കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തുറന്ന ഇടുക്കിയിലെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതമാണു പുറത്തേക്ക് ഒഴുക്കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു ശക്തമായ മഴ പെയ്യുന്നതിനാലാണ് ചെറുതോണിയുടെ ഒരു ഷട്ടര്‍ തുറന്നുവയ്ക്കാന്‍ തീരുമാനിച്ചത്. മഴ കുറയുന്ന പശ്ചാത്തലത്തിലാണ് ഷട്ടര്‍ അടച്ചത്.
ഇടുക്കി ഡാം അടച്ചു
By
October 7, 2018 4:05 pm