Latest News

വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്; തെലങ്കാനയില്‍ ടിഡിപി സ്ഥാനാര്‍ത്ഥിയാകുന്നു

ഹൈദരാബാദ്: നടി വാണി വിശ്വനാഥ് തെലങ്കാനയുടെ രാഷ്ട്രീയക്കളത്തിലിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനം പിടിച്ചടക്കാന്‍ ടി.ഡി.പി (തെലുങ്ക് ദേശം പാര്‍ട്ടി)യുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് അറിയുന്നത്.

സംഭവം ശരിയാണെങ്കില്‍ എന്‍.ടി.രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരില്‍ ഒരാള്‍ എന്ന വിശേഷണം വോട്ട് ബാങ്കാക്കാനാണ് ടി.ഡി.പി ലക്ഷ്യം. തെലുങ്കുദേശം പാര്‍ട്ടി നേതൃത്വം വാണിയുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും വാണി മനസ്സുതുറന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

തെലുങ്കു സിനിമയില്‍ തിളങ്ങിനിന്ന വാണി തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും പരിചിത മുഖമാണ്. 1992 ല്‍ പുറത്തിറങ്ങിയ ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തില്‍ അശോകചക്രവര്‍ത്തിയായി എന്‍ടിആര്‍ കിരീടമണിഞ്ഞപ്പോള്‍ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്. നാല്‍പ്പതോളം തെലുങ്ക് ചിത്രങ്ങളില്‍ തിളങ്ങിയ വാണിവിശ്വനാഥിനെ ജനങ്ങള്‍ക്ക് പരിചിതമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top