Kerala

ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ സമരം നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ആറു മാസം മുമ്പ് ചാര്‍ജ് വര്‍ധിപ്പിച്ചതാണ്. കൂടാതെ ബസ് വ്യവസായം പ്രതിസന്ധി നേരിടുന്നത് കണക്കിലെടുത്ത് നികുതിയടക്കാനുള്ള സമയപരിധിയും ബസുകളുടെ കാലാവധിയും നീട്ടിനല്‍കിയിട്ടുണ്ട്. എന്നിട്ടും ഒരുവിഭാഗം ബസുടമകള്‍ സമരം പ്രഖ്യാപിച്ചത് വിഭാഗീയതയുണ്ടാക്കാനാണെന്നും മന്ത്രി കുറ്റപെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top