Home app

വാണി വിശ്വനാഥും രാഷ്ട്രീയത്തിലേക്ക്

മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നായിക വാണി വിശ്വനാഥ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചുവെന്ന് വാണി വിശ്വനാഥ് വെളിപ്പെടുത്തിയത്.

തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് നടിയുടെ രാഷ്ട്രീയ പ്രവേശനം. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതു തെലുങ്കുദേശം പാര്‍ട്ടിയാണ് എന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ചേരണം എന്ന് ആവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു. ഇറങ്ങുകയാണെങ്കില്‍ അവര്‍ക്കൊപ്പമായിരിക്കുമെന്നു താന്‍ ഉറപ്പു നല്‍കി എന്നും വാണി വിശ്വനാഥ് പറയുന്നു.

രാഷ്ട്രീയ നേതാക്കളില്‍ തനിക്ക് ഏറ്റവും ബഹുമാനമുള്ളത് തെലുങ്കുദേശം പാര്‍ട്ടി നേതാവായ ചന്ദ്രബാബു നായിഡുവിനോടാണെന്ന് വാണി പറയുന്നു. 40 വയസില്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങും എന്ന് അച്ഛന്‍ പ്രവചിച്ചിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു കുടുംബത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഉടന്‍ കാണാനാകും എന്ന പ്രതീക്ഷയിലാണു വാണി വിശ്വനാഥ്.

Vani Viswanath getting ready to come back

അതേസമയം, വരുന്ന തെരഞ്ഞെടുപ്പില്‍ നടി റോജക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാണി വിശ്വനാഥ് പറഞ്ഞു. നടന്‍ ബാബുരാജിന്റെ ഭാര്യയാണ് വാണി വിശ്വനാഥ്. ബാബുരാജുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വാണി. നിലവില്‍ തമിഴ്‌നാട്ടിലാണ് താരദമ്പതികള്‍ താമസിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top