Kerala

കോടതിവിധി നടപ്പാക്കാന്‍ സന്നദ്ധമെന്ന് ദേവസ്വംബോര്‍ഡ്

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുളള കോടതിവിധി നടപ്പാക്കാന്‍ സന്നദ്ധമെന്ന് ദേവസ്വം ബോര്‍ഡ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. വിധി നടപ്പാക്കാന്‍ എന്ത് ചെയ്തുവെന്ന് ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം നല്‍കിയിരുന്നു.

സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുണ്ടെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കും. സ്ഥലപരിമിതി ഉള്ളതിനാല്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നിലവിലുള്ള സൗകര്യങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്താം. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി ശുചിമുറി ഒരുക്കാം. നിലവിലെ ശുചിമുറികളില്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളത് പ്രത്യേക നിറം കൊടുക്കുമെന്നും ദേവസ്വം കോടതിയെ അറിയിക്കും.

അതേസമയം സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് നിരവധി ഹൈന്ദവ സംഘടനകള്‍ ഇപ്പോഴും രംഗത്തുണ്ട്. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കിര്‍ണമായേക്കും. എന്നാല്‍ കോടതിവിധി നടപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ച സാഹചര്യത്തില്‍ പ്രതിഷേധങ്ങളെ മറികടക്കാനാകും സര്‍ക്കാരിന്റെ നീക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top