എ.എം.എം.എ എക്സിക്യൂട്ടീവ് യോഗം വൈകീട്ട് നാലിന് കൊച്ചിയല്‍ ചേരും. നടിയെ ആക്രമിച്ച കേസിലിലെ മുഖ്യപ്രതി നടന് ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ നടിമാര്‍ നല്കിയ കത്ത് ഇന്നത്തെ എക്സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്തേക്കും.
പ്രളയദുരിതത്തില്‍പ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണ സഹായത്തിനായി എ.എം.എം.എയുടെ ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.