Kerala

നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി എഎംഎംഎ പിന്‍വലിച്ചു

നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി എഎംഎംഎ പിന്‍വലിച്ചു. എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരാണ് കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

എന്നാല്‍ താന്‍ ഇപ്പോള്‍ സംഘടനയുടെ ഭാഗമല്ലെന്നും കേസ് നടത്താന്‍ ആരുടേയും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസ് നടത്തിപ്പിന് 25 വര്‍ഷം പരിചയസമ്പത്തുള്ള അഭിഭാഷകനെ നിയോഗിക്കണമെന്ന് എഎംഎംഎ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം അംഗീകരിക്കരുതെന്ന നിലപാടാണ് സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും സ്വീകരിച്ചത്. സ്‌പെഷല്‍ പ്രോസിക്യൂട്ടറെ കേസിന്റെ വിചാരണയ്ക്കായി നിയോഗിച്ചത് തന്നോട് ആലോചിച്ചാണെന്നും നടി കോടതിയില്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top