Kerala

നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എ.എം.എം.എ.

കൊച്ചിയില്‍ യുവ നായികാ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ മുഖ്യമന്ത്രി നടന്‍ ദിലീപിനെ സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയില്‍ തിരികെയെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട ഡബ്ല്യു.സി.സി അംഗങ്ങളുടെ ആവശ്യപ്രകാരം അടുത്ത മാസം 7ന് ചര്‍ച്ച നടത്താമെന്ന് എ.എം.എം.എ.

എ.എം.എം.എയുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്ന് നടിമാരായ രേവതിയും പാര്‍വതിയും പത്മപ്രിയയും സംഘടനയുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നും എ.എം.എം.എയിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടികാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം. തുടര്‍ന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ച് പുറത്ത് പോയിരുന്നു. സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാകളക്ടീവിലെ അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top