Kerala

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ തന്ത്രി കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങളുണ്ടാകുന്നത് മുന്‍നിര്‍ത്തിയാണ് സമവായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും തന്ത്രിമാരുമായി ചര്‍ച്ച നടത്തും.

ആചാര വിശ്വാസങ്ങളില്‍ ഇളക്കം തട്ടാതെ എന്നാല്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയാണ് ചര്‍ച്ചയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തന്ത്രിമാരായ താഴമണ്‍ മഠത്തിലെ കണ്ഠര് രാജീവര്, കണ്ഠര് മോഹനര്, കണ്ഠര് മഹേഷ് മോഹനര് എന്നിവരെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. തന്ത്രിമാരോട് തിരുവനന്തപുരത്തേക്ക് ചര്‍ച്ചക്കെത്താനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top