Kerala

ബ്രൂവറി അനുമതി : എറണാകുളത്ത് കെ.സി.ബി.സി നില്‍പ്പ് സമരം നടത്തി

കൊച്ചി: കേരളത്തില്‍ കൂടുതല്‍ ബ്രൂവറികള്‍ അനുവദിച്ച സര്‍ക്കാര്‍ നയത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. ഇതില്‍ പ്രതിഷേധിച്ച് കെസിബിസി എറണാകുളം ടൗണ്‍ഹാളിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. രാവിലെ 11ന് ആരംഭിച്ച നില്‍പ്പ് സമരം ഉച്ചയ്ക്ക് രണ്ടു വരെ നീണ്ടു. മദ്യനയരേഖ കത്തിച്ചുകൊണ്ടാണ് സമരം ആരംഭിച്ചത്.

ബ്രൂവറി അനുമതി നല്‍കിയതോടെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിഷപ്പ് ജോസഫ് കരിക്കാശേരി ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ ലംഘനമാണിതെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞത് ഡീഅഡിക്ഷന്‍ സെന്ററുകളിലാണോ എന്നും അദ്ദേഹം ചോദിച്ചു.

പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ സി.ആര്‍.നീലകണ്ഠന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് എത്തിയിരുന്നു. ജലക്ഷാമം അനുഭവിക്കുന്ന സ്ഥലത്ത് ബ്രൂവറി അനുവദിച്ച സര്‍ക്കാര്‍ കുടിവെള്ളത്തേക്കാള്‍ മദ്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും നയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top