Kerala

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേരുകള്‍ പുറത്ത് വിടരുതെന്ന് ഹൈക്കോടതി

കൊച്ചി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേരുകള്‍ പുറത്ത് വിടരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുന്നത് എന്തിനാണെന്ന് ആരാഞ്ഞ ഹൈക്കോടതി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേരുകള്‍ പുറത്ത് വിടുന്നത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ എതിര്‍പ്പിനിടയാക്കുമെന്നും നിരീക്ഷിച്ചു.

ജീവനക്കാരെ രണ്ട് തട്ടിലാക്കുന്ന തീരുമാനമാണിതെന്നും ശമ്പളം സംഭാവന ചെയ്യാന്‍ വിസമ്മതിച്ചവരുടെ പേരുകള്‍ പുറത്ത് വിട്ടവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ അറിയിക്കണം. പ്രളയത്തിന്റെ പേരിലുള്ള നിര്‍ബന്ധിത പിരിവ് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

പ്രളയത്തിന് ശേഷം തകര്‍ന്നടിഞ്ഞ കേരളത്തെ കെട്ടിപ്പടുക്കുന്നതിനായി ഒരുമാസത്തെ ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവനയായി നല്‍കണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. ആരെയും നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ ഉറപ്പിന് വിരുദ്ധമാണ് സര്‍ക്കാര്‍ ഉത്തരവിലെ വിസമ്മത പത്രമെന്ന വ്യവസ്ഥ. മഹത്തായ ലക്ഷ്യത്തെ പരിമിതപ്പെടുത്താനേ ഇതുപകരിക്കൂ. സംഭാവന നല്‍കാന്‍ താത്പര്യമുള്ളവരുടെ സമ്മതപത്രമല്ലേ തേടേണ്ടിയിരുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top