Kerala

എറണാകുളം പ്രസ്സ് ക്ലബില്‍ ഇംഗ്ലീഷ് സാക്ഷരതാ പ്രൊജക്ടും ഹ്രസ്വചിത്രപ്രദര്‍ശനവും

എറണാകുളം: നാഷണല്‍ ചൈല്‍ഡ് ഡവല്‍പ്പ്‌മെന്റ് കൗണ്‍സിലും ബാബ ഈസി ഇംഗ്ലീഷും സംയുക്തമായി ഇംഗ്ലീഷ് സാക്ഷരത ഓണ്‍ലൈന്‍ പ്രൊജക്ട് സംഘടിപ്പിക്കുന്നു. സാക്ഷരത പ്രൊജകടിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 4ന് 12 മണിക്ക് എറണാകുളം പ്രസ്‌ക്ലബില്‍ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും.

ഗ്രാമറിനെ ഭയപ്പെടാതെ ഇംഗ്ലീഷ് ഭാഷ അനായാസമായി പഠിക്കുന്നതിന് വേണ്ടിയാണ് മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്‌സാണ്ടര്‍ ബാബ ഈസി ഇംഗ്ലീഷ് മലയാളികള്‍ക്കായി ഒരുക്കിയത്. ഇംഗ്ലീഷ് സാക്ഷരത വര്‍ധിപ്പിക്കാനായാണ് സാക്ഷരതാ പ്രൊജക്ട് സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് ശ്രീജിത്ത് ശ്രീനിവാസന്‍ സംവിധാനവും സാജു കൊടിയന്‍ തിരക്കഥയും ചെയ്യുന്ന ‘ദൈവത്തിന്റെ കൈ’ എന്ന ഹ്രസ്വചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം എം. എല്‍.എ ഹൈബി ഈഡന്‍ നിര്‍വഹിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top