Kerala

ബ്രൂവറികള്‍ അനുവദിക്കുന്നതിന്റെ മാനദണ്ഡമെന്ത്..? മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ബ്രൂവറികളും ഡിസ്റ്റിലറികളും സ്ഥാപിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി.

സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിന്റെ മാനദണ്ഡമെന്താണെന്നും കോടതി ആരാഞ്ഞു. എന്നാല്‍ അപേക്ഷ ലഭിച്ച അഞ്ചെണ്ണത്തിന് പ്രാഥമിക അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നും പ്രാഥമിക അനുമതി നല്‍കാനുള്ള മാനദണ്ഡങ്ങള്‍ അബ്കാരി നയത്തില്‍ പറഞ്ഞിട്ടില്ല. എക്‌സൈസ് കമ്മിഷണറുടെ വിവേചനാധികാരമാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top