Latest News

സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണം; ടോപ്‌ലെസായി പാടി സെറീന

സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ടോപ്‌ലെസായി പാട്ടുപാടി അഭിനയിച്ച് ടെന്നീസ് താരം സെറീന വില്യംസ്. മാറിടം കൈകള്‍ കൊണ്ട് മറച്ചുള്ള പരസ്യത്തിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഓസ്ട്രേലിയയിലെ സ്തനാര്‍ബുദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് വീഡിയോ ചിത്രീകരിച്ചത്.

ഓസ്ട്രേലിയയിലെ സ്തനാര്‍ബുദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് വീഡിയോ ചിത്രീകരിച്ചത്. 1991ല്‍ പുറത്തിറങ്ങിയ ദ ദിവിനയില്‍സ് എന്ന ബാന്‍ഡിന്റെ ഐ ടച്ച് മൈസെല്‍ഫ് എന്ന ഗാനമാണ് സെറീന വീഡിയോയില്‍ പാടുന്നത്. ദ ദിവിനയില്‍സിലെ പാട്ടുകാരിയായ ക്രിസ്സി ആംഫ്ലെറ്റാണ് വരികള്‍ എഴുതിയിരിക്കുന്നത്. 53മത്തെ വയസില്‍ സ്തനാര്‍ബുദം ബാധിച്ചാണ് ക്രിസ്സി മരിക്കുന്നത്.

സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെ തൊട്ടു പരിശോധിക്കണമെന്ന കുറിപ്പോടെയാണ് സെറീന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ചിത്രീകരിച്ചത് തന്റെ മനസിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് വെളിയില്‍ വന്നായിരുന്നുവെന്നും എന്നാല്‍ സ്തനാര്‍ബുദം വര്‍ണ വ്യത്യാസമില്ലാതെ ആര്‍ക്കും വരാന്‍ സാധ്യതയുള്ളതിനാല്‍ ബോധവല്‍ക്കരണം ആവശ്യമായതിനാലാണെന്നും സെറീന പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top