മുന്‍ ചാമ്പ്യന്‍ സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പുറത്ത്. ചൈനീസ് താരം വാംഗ് ക്വിയാംഗാണ് സെറീനയെ അട്ടിമറിച്ചത്.
മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ചൈനീസ് താരത്തിന്റെ വിജയം. ആദ്യ സെറ്റ് നഷ്ടമായ ശേഷം സെറീന രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ടൈ ബ്രേക്കറിലൂടെ വിജയിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ വാങ് ക്വിയാങ് തിരിച്ചുവന്നു. സ്കോര്‍: 6-4, 6-7(2), 7-5.